ജിദ്ദ: സഊദിയിൽ വിവാഹ പൂർവ പരിശോധനാ പ്രോഗ്രാമിൽ ഹെപ്പറ്റൈറ്റിസ് ഉൾപ്പെടുത്തി. ഇതുപ്രകാരം നിർബന്ധിത വിവാഹ പൂർവ പരിശോധനയിൽ ഹെപ്പറ്റൈറ്റിസ്ബാധ സ്ഥിരീകരിച്ചാൽ അസുഖം പൂർണമായും ഭേദമാകുന്നതു വരെ വിവാഹ നടപടികൾ നിർത്തിവെക്കും. ഹെപ്പറ്റൈറ്റിസ് ബാധിച്ച വിദേശ തൊഴിലാളികൾ രോഗം പൂർണമായും ഭേദമാകുന്നതു വരെ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്.
സൗദിയിൽ 1.6 കോടിയിലേറെ സ്വദേശികൾക്കും വിദേശികൾക്കും ഹെപ്പറ്റൈറ്റിസ് പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മികച്ച ചികിത്സകളുടെ ഫലമായി 95 ശതമാനം പേരുടെയും അസുഖം ഭേദമായി.
അണുബാധ പകരുന്നത് തടയാൻ ഡയാലിസിസ് സെൻ്ററുകളിലും പ്രത്യേക പ്രോഗ്രാം നടപ്പാക്കുന്നുണ്ട്. ഇത് രോഗികൾക്കിടയിൽ അണുബാധാ കേസുകൾ കുറക്കാൻ സഹായിച്ചു. അണുബാധ മുൻകൂട്ടി കണ്ടെത്താനും വ്യാപനം തടയാനും വിദേശികൾക്ക് ബാധമാക്കിയ പരിശോധനയും സഹായിക്കുന്നു.
