കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ മരിച്ചു

0
2202

തിരുവനന്തപുരം: പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ്. അംബികയുടെ മകന്‍ വിനീത് മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് വിനീത് (34) മരിച്ചത്. പുലർച്ചെ 5.30നു പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തായിരുന്നു അപകടം.

എതിരെ വന്ന കാര്‍ വിനീതിന്‍റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനും പരുക്കുണ്ട്. വിനീതിന്റെ സുഹൃത്തായ അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗവുമാണ് വിനീത്.

പിതാവ് കെ.വാരിജാക്ഷൻ സി.പി.എം. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി.വിനീഷ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക