Saturday, 21 September - 2024

സഊദിയിൽ നഴ്സ് കെട്ടിടത്തില്‍ നിന്ന് താഴെ വീണു മരിച്ച നിലയിൽ

റിയാദ്: സഊദിയിലെ റിയാദില്‍ നഴ്‌സിനെ കെട്ടിടത്തില്‍ നിന്ന് താഴെ വീണു മരിച്ച നിലയിൽ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിനി ദുര്‍ഗ രാമലിംഗം ആണ് മരിച്ചത്. ഇരുപത്തിയാറു വയസായിരുന്നു. താമസിക്കുന്ന കെട്ടിടത്തിന് താഴെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നണ് സംശയം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കൂടെ താമസിച്ചിരുന്ന സുഹൃത്ത് വെക്കേഷനിൽ നാട്ടിലാണ്. ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി റിയാദിലെത്തിയത്. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം  സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു.

അടുത്തിടെയായി മാസനികമായി ഏറെ പ്രയാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഏറെ സാമ്പത്തികമായി പിന്നിലായിരുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു ദുർഗ രാമലിംഗം. പിതാവ് മൂന്ന് മാസം മുമ്പ് അപകടം പറ്റി ചികിത്സയിലാണ്. യുവതിയുടെ മരണം അറിഞ്ഞ മാതാവ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: