ശക്തമായ മഴ; നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
1127

തിരുവന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹ​ചര്യത്തിൽ മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (01-08-2024) അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.