ഹൃദയാഘാതം; ഇന്ത്യക്കാരൻ റിയാദിൽ നിര്യാതനായി

0
1335

റിയാദ്: ഹൃദയാഘാതം മൂലം ഉത്തർപ്രദേശ് സ്വദേശി റിയാദിൽ നിര്യാതനായി. ഉത്തർപ്രദേശ് ബറൈലി​ സ്വദേശി നയിം അഹ്‌മദ്‌ (37) എന്നയാളാണ് മരിച്ചത്. റിയാദിലെ റിമാൽ ഡിസ്​ട്രിക്​റ്റിലുള്ള താമസസ്ഥലത്തുവെച്ചാണ്​ മരിച്ചത്​.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന്​ ആവശ്യമായ നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് റിയാദ് കെഎംസിസി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് പുല്ലൂർ, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.