ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ അന്തരിച്ചു

0
1762

മദീന: ഉംറക്കെത്തിയ മലപ്പുറം കാവനൂർ സ്വദേശിനി റംലത്ത് പൂന്തല (44) മദീനയിൽ നിര്യാതയായി. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനെത്തിയ ഇവർക്ക് മദീനയിൽ വെച്ച് അസുഖം ബാധിക്കുകയായിരുന്നു. മലിക്ക് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

നിയമ നടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും സഹായങ്ങൾക്കായി മദീന കെ എം സി സി വെൽഫെയർ വിംഗ് രംഗത്തുണ്ട്. ഭർത്താവ് മൂസക്കുട്ടി മക്കൾമുഹമ്മദ് ആഷിഖ്, മിസ‌നഫാത്തിമ്മ, നിദ ഫാത്തിമ്മ, ഹസ്‌ന ഫാത്തിമ്മ.