മലയാളികളേ…. ജാഗ്രതൈ! തട്ടിപ്പുകൾ കൂടുന്നു, റിയാദിൽ മലയാളി രക്ഷപെട്ടത് ജാഗ്രത കൊണ്ട്

0
3849

റിയാദ്: റിയാദിലും പരിസരങ്ങളിലും പിടിച്ചു പറിയും തട്ടിപ്പുകളും വർധിക്കുന്നു. റിയാദിലെ ബത്ഹ, മൻഫൂഹ, ശുമൈസി, ഫൈസലിയ, സാലിഹിയ്യ ഭാഗത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അനുഭവസ്ഥർ പറയുന്നു. കഴിഞ്ഞ ദിവസവും സമാനമായ അനുഭവം ഉണ്ടായതായി മലയാളി വ്യക്തമാക്കുന്നു. വാഹനത്തിൽ പോകുന്നതിനിടെ പെട്ടെന്ന് ബൈക്കിൽ എത്തിയ സംഘം മുന്നിൽ അപകടത്തിൽ പെട്ടത് പോലെ അനുഭവിച്ചു വീഴുകയും നാടകം കളിക്കുകയുമായിരുന്നു. എന്നാൽ, അനുഭവം കൊണ്ടുള്ള ജാഗ്രത മൂലമാണ് ഇതിൽ നിന്ന് രക്ഷപ്പെട്ടതെന്ന് അനുഭവസ്ഥൻ സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച അനുഭവം ഇങ്ങനെ വായിക്കാം 👇

റിയാദ് സുഹൃത്തുക്കളെ ജാഗ്രത…🚨🚨🚨🚨

പിടിച്ച് പറിയും,കൊള്ളയും,ദേഹോപദ്രവും വീണ്ടും കൂടിവരുന്നു റിയാദിൽ..✍️

അനുഭവങ്ങളേക്കാൾ വലിയ പാഠമില്ലല്ലോ അതുകൊണ്ട്  അനുഭവം തന്നെ പറയാം..
ഇന്നലെ രാത്രി (27/07/2024) 11 pm പതിവ് പോലെ ജോലിയുടെ ഭാഗമായി കമ്പനിയുടെ മറ്റ് ബ്രാഞ്ചുകളുടെ കളക്ഷനുമായി  എന്റെ വാഹനത്തിൽ ഞാൻ ഓഫീസിലേക്ക് വരുന്നു.. കൂടെ സുഹൃത്തും ഉണ്ട്.. സാധാ വേഗതയിൽ  വണ്ടി ഹൈവേയിൽ നിന്ന് മാറി പോക്കറ്റ് റോഡിലേക്ക് സിഗ്നൽ ഇട്ട് എല്ലാ റോഡ് നിയമങ്ങളും പാലിച്ച് വലുതഭാഗത്തേക്ക് കയറിയതും,, സ്കൂട്ടിയിൽ രണ്ട് യുവാക്കൾ എന്റെ വണ്ടി ലക്ഷ്യമായി എന്റെ വണ്ടിക്ക് മുൻപിലേക്ക് ചാടി,, റോഡിലേക്ക് തെന്നിവീണു..

പെട്ടെന്ന് സംഭവിച്ച ഷോക്കിൽ ഞാൻ ബ്രേക്ക് ഇട്ടത് കൊണ്ട്, അപകടത്തിൽ നിന്ന് അവരും, നിയമ കുരുക്കിൽ നിന്ന് ഞാനും രക്ഷപെട്ടു… നാഥന് സ്തുതി 🤲

പക്ഷേ വണ്ടി നിർത്തി അവർക്ക് എന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ ഞാൻ ഡോർ തുറക്കാൻ ശ്രമിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്..
ഇതിൽ എന്തോ പന്തികേട് ഉണ്ടെന്ന്…

ഉടനെ തുറന്ന് ഡോർ അടച്ചു ഞാൻ കാര്യങ്ങൾ ശ്രദ്ധിച്ചപ്പോഴാണ് അതൊരു നാടകമാണെന്നും, അവരുടെ ലക്ഷ്യം എന്റെ  കയ്യിലുള്ള പണവും, മൊബൈയിലുമാണെന്ന് എനിക്ക് മനസിലായി..

വർഷങ്ങളായി അവർക്ക് ഇടയിൽ ജീവിച്ച അനുഭവം വെച്ച് ഉള്ള ധൈര്യം സംഭരിച്ച്,, ഞാൻ അവരുമായി സംസാരിച്ചു.. അങ്ങനെ വാക്ക്
തകർത്തിനടിയിൽ അവർ എന്നിലേക്ക് കൂടുതൽ അടുക്കുകയും എന്റെ കയ്യിലുള്ളവ അവർ കൈക്കലാക്കാൻ ശ്രമിക്കുന്നത് മനസ്സിലായ ഞാൻ കൂടെ ഉള്ള നിസാർ എന്ന സുഹൃത്തിനോട് ബാക്കി കാര്യങ്ങൾ ശ്രദ്ധിക്കുവാനും പോലീസിനെ അറിയിക്കാനും കൂടെ അവരുടെ വണ്ടിയും അവിടുത്തെ സാഹചര്യങ്ങളും മൊബൈലിൽ പകർത്താനും ശ്രമിച്ചപ്പോൾ ആളുകൾ കൂടുകയും,

ആ അക്രമി കള്ളന്മാരെ നിയമത്തിന് മുൻപിലേക്ക് എത്തിക്കുവാൻശ്രമിച്ചപ്പോൾ അവർ കടന്ന് കളയുകയും ചെയ്തു..

ആരുടെയോ പ്രാർത്ഥന കൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല..

പക്ഷേ സഹോദരങ്ങളെ ശ്രദ്ധിക്കുക കള്ളന്മാർ കൂടി വരുന്നു പ്രതേകിച്ച് ബത്ത, മൻഫൂഹ, ശുമൈസി, ഫൈസലിയ, സാലിഹിയ്യ ഭാഗത്ത് താമസിക്കുന്നവർ ശ്രദ്ധിക്കുക..

എന്റെ കമ്പനിയുടെ ഡ്രൈവറുടെ മൊബൈൽഫോൺ തട്ടിപ്പറിച്ചു കൊണ്ടുപോയതും, ഷോപ്പിലെ ഒരാളെ കത്തി കാണിച്ച് ഭയപ്പെടുത്തിയതും, മറ്റൊരു ബ്രാഞ്ചിലെ സെയിൽസ്മാനായ ഈജിപ്ത്യൻ യുവാവിന്റെ പണവും മൊബൈയിൽഫോണുംപിടിച്ച് പറിച്ചതും..

ഈ ആഴ്ചയിൽ തന്നെ…🤲

ഇത് ആരേയും ഭയപ്പെടുത്താൻ അല്ല,
മറച്ച് എല്ലാവരും ഒന്ന് മനസ്സിലാക്കണം എന്ന ലക്ഷ്യത്തോടെ അറിയിച്ചതാണ്..!!!

സൂക്ഷിക്കുക എന്നാൽ ദുഃഖം ഇല്ലാതാക്കാം..🤝

പൊതുജന അറിവിലേക്ക്
Muhammedmayyil✍️

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക