Sunday, 27 April - 2025

പാരീസ് ഒളിമ്പിക്സ്: ആദ്യ സ്വർണം ചൈനയ്ക്ക്

പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിൽ മിക്സഡ് ഇനത്തിൽ ദക്ഷിണ കൊറിയയെ പിന്തള്ളിയാണ് സ്വർണം. ഹ്വാങ്-ഷെങ് സഖ്യമാണ് സ്വർണം നേടിയത്.

ഷൂട്ടിങ്-10 മീറ്റൽ എയർ പിസ്റ്റൾ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾ പുറത്തായി. സരബ്ജോത് സിങ് ഒമ്പതാമതും അർജുൻ സിങ് ചീമ 18ാമതും ഫിനിഷ് ചെയ്തു.

പുരുഷ തുഴച്ചിലിൽ രാജ്യത്തിന്റെ ഏക പ്രതീക്ഷയായ ബൽരാജ് പൻവാറിന് നേരിട്ട് ക്വാർട്ടറിലെത്താനായില്ല. ഹീറ്റ്സ് മത്സരത്തിൽ രണ്ട് സെക്കൻഡിന്റെ വ്യത്യാസത്തിൽ നാലമതാണ് ഫിനിഷ് ചെയ്തത്.

ഹീറ്റ്സ് മത്സരത്തിലെ നാലാം സ്ഥാനക്കാരെ വെച്ച് നാളെ മത്സരമുണ്ട്. അതിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തിയാൽ ക്വാർട്ടറിൽ പ്രവേശിക്കും.

പോയിന്റ് പട്ടികയിൽ നിലവിൽ രണ്ട് സ്വർണവുമായി ചൈനയാണ് മുമ്പിൽ. ഷൂട്ടിങ്ങിന് പുറമെ ഡൈവിങ്ങിലാണ് സ്വർണം ചൂടിയത്.

Most Popular

error: