റിയാദ്: സഊദിഹിയിലെ അബഹയിൽ ഉണ്ടായ പൊടിക്കാറ്റ് നെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ബീശ, അല്‍റൈന്‍ റോഡില്‍ ഇന്ന് വൈകീട്ടാണ് കടുത്ത പൊടിക്കാറ്റു മൂലം ദൂരക്കാഴ്ച കുറഞ്ഞതിന്റെ ഫലമായാണ് കൂട്ട അപകടം നടന്നത്. ലോറികളും കാറുകളും അടക്കം 14 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരണപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇടിയുടെ ആഘാതങ്ങളില്‍ നിയന്ത്രണം വിട്ട കാറുകള്‍ റോഡിന്റെ ഇരുവശങ്ങളിലേക്കും പതിച്ചു. മറ്റു ചില കാറുകള്‍ മുഖത്തോടുമുഖം കൂട്ടിയിടിച്ച നിലയിലാണ്. ചില കാറുകള്‍ നിശ്ശേഷം തകര്‍ന്നു. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ റിയാദ് ഹെല്‍ത്ത് ക്ലസ്റ്ററിനു കീഴിലെ അല്‍റൈന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസും ട്രാഫിക് പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഏതാനും പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. അപകടത്തില്‍ പെട്ട വാഹനങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഗുരുതരമായി പരിക്കേറ്റ നാലു പേരെ വിദഗ്ധ ചികിത്സക്കായി പിന്നീട് റിയാദ് കിംഗ് സഊദ് മെഡിക്കല്‍ സിറ്റിയിലേക്കും അല്‍ഖുവൈഇയ ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. ഏഴു പേരെ അല്‍റൈന്‍ ആശുപത്രിയിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ അഡ്മിറ്റ് ചെയ്തു. പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ആരോഗ്യനില മെച്ചപ്പെട്ട എട്ടു പേര്‍ ആശുപത്രി വിട്ടു. മൃതദേഹങ്ങള്‍ അല്‍റൈന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
