തടവിലാക്കപ്പെട്ട യുക്രൈനിയൻ സൈനികരുടെ അവയവങ്ങൾ റഷ്യ മോഷ്ടിച്ച് വിറ്റെന്ന് ആരോപണം

0
1081

അങ്കാറ: തടവിൽ മരിച്ച യുക്രൈനിയൻ സൈനികരുടെ അവയവങ്ങൾ റഷ്യ മോഷ്ടിച്ച് വിറ്റതായി ആരോപണം. റഷ്യ വിട്ടുനൽകിയ പല യുക്രൈനിയൻ സൈനികരുടെ മൃതദേഹങ്ങളിലും പ്രധാനപ്പെട്ട അവയവങ്ങൾ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയതായി ആരോപണം ഉയർന്നിരിക്കുന്നത്.

ഫ്രീഡം ടു ഡിഫൻഡേഴ്‌സ് ഓഫ് മരിയുപോൾ ഗ്രൂപ്പിൻ്റെ മേധാവി ലാറിസ സലേവയാണ് റഷ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുർക്കിയിലെ അങ്കാറയിൽ യുദ്ധത്തടവുകാരുടെ കുടുംബങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സലേവ റഷ്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

റഷ്യയുടെ തടങ്കലിൽ കൊല്ലപ്പെട്ടവരുടെയും മരിച്ചവരുടെയും മൃതദേഹങ്ങൾ പലപ്പോഴും വിട്ടുകിട്ടുമ്പോൾ അവരനുഭവിച്ച ക്രൂരമായ പീഡനത്തിന്റെ തെളിവുകൾ ആ മൃതദേഹങ്ങളിൽ പ്രകടമായിരുന്നു. എന്നാൽ പീഡിപ്പിക്കപ്പെട്ട മൃതദേഹങ്ങൾ മാത്രമല്ല ഞങ്ങൾക്കിപ്പോൾ ലഭിക്കുന്നത്, അവയവങ്ങൾ നഷ്ടപ്പെട്ട ശരീരങ്ങളാണ് റഷ്യ വിട്ടുനൽകുന്നതെന്നും അവർ പറഞ്ഞു.