കാഠ്മണ്ഡു: നേപ്പാളിൽ ടേക്ക്ഓഫിനിടെ വിമാനം തകർന്നുവീണു. പത്തൊൻപത് പേരായിരുന്നു. വിമാനത്തിലുണ്ടായിരുന്നത്. നേപ്പാളിലെ കാഠ്മണ്ഡുവിലാണ് സംഭവം. ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. 18 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് തകർന്ന് വീണത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പൊഖാറയിലേക്കുള്ള വിമാനത്തിൽ എയർക്യുമാരടക്കം 19 പേർ ഉണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായതെന്ന് ടിഐഎ വക്താവ് പ്രേംനാഥ് താക്കൂറിനെ ഉദ്ധരിച്ച് നേപ്പാളി വാര്‍ത്താ വെബ്സൈറ്റ് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അപകടസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അപകടത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. സൗത്ത് ഏഷ്യ ടൈം അനുസരിച്ച്, ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്നുവീഴുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചു.
അപകടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അഗ്‌നിശമന സേനാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും തീ അണയ്ക്കാനും രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്താനും രംഗത്തുണ്ട്. വീഡിയോകൾ കാണാം താഴെ 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക