കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല പ്രദേശത്തെ നിരോധിത സ്ഥലത്ത് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച രണ്ട് പ്രവാസികളെ പിടികൂടി. രണ്ടുപേരില്‍ ഒരാള്‍ക്ക് നിയന്ത്രണമുള്ള സ്ഥലത്ത് പ്രവേശിക്കാനുള്ള പാസുണ്ടായിരുന്നു. ഇയാള്‍ സുഹൃത്തിനെയും ഒപ്പം കൂട്ടുകയായിരുന്നു. സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്.
വീഡിയോ ചിത്രീകരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണുകയും ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രവാസികളെ കസ്റ്റഡിയിൽ എടുത്തത്. അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. നിരോധിത പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും അന്വേഷണം നടത്തിവരികയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക