റിയാദ്: സഊദി മാസ്റ്റേഴ്‌സ് സ്‌നൂക്കർ ചാംപ്യൻഷിപ്പ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക്‌സ് കോംപ്ലക്‌സിലെ സ്‌പോർട്‌സ് ഹാളിൽ നടക്കും. സൗദി ബില്ല്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷനിൽ നിന്നുള്ള ആറ് പ്രൊഫഷനലുകൾക്ക് പുറമേ, ലോകത്തിലെ ഏറ്റവും മികച്ച 144 കളിക്കാരുമായുള്ള ഒരു ആഗോള ഇവന്റായി സൗദി മാസ്റ്റേഴ്‌സ് സ്‌നൂക്കർ ചാംപ്യൻഷിപ്പ് മാറും.
നിരവധി താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. കൂടാതെ റോണി ഒസുള്ളിവൻ, ജൂഡ് ട്രംപ്, മാർക്ക് അലൻ, ജോൺ ഹിഗ്ഗിൻസ്, മാർക്ക് സെൽബി എന്നിവരും സൗദി അറേബ്യയിൽ സംഘടിപ്പിക്കുന്ന ഒന്നാം റാങ്കിങ് ഇവന്റിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടും.