ഇരുചക്ര വാഹനങ്ങളുടെ പിന്നിൽ ഇരുന്ന് സംസാരിച്ചാൽ പിഴ

0
1622

തിരുവനന്തപുരം: ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിൽ ഇരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിക്ക് നിർദേശം. എന്നാലിത് എങ്ങനെ നടപ്പാക്കുമെന്നറിയാതെ തല പുകയ്ക്കുകയാണ് മോട്ടർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ.

ഇരുവരും ഹെൽമറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് നിർദേശം. ഇത്തരം വർത്തമാനം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്ന് എല്ലാ ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും അയച്ച സർക്കുലറിൽ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ.മനോജ് കുമാർ നിർദേശിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക