Sunday, 27 April - 2025

മണിക്കൂറുകൾ വൈകി, സമയം അതിക്രമിച്ചിട്ടും വിമാനം പറന്നില്ല; ജോലിസമയം കഴിഞ്ഞെന്ന് പൈലറ്റ്, വലഞ്ഞ് യാത്രക്കാർ

ഷാര്‍ജ: ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം പുറപ്പെടാന്‍ വൈകിയത് മണിക്കൂറുകള്‍. വിമാനം പുറപ്പെടാന്‍ വൈകിയതോടെ കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 4.10ന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകള്‍ വൈകി രാത്രി ഏഴ് മണിയോടെ പുറപ്പെട്ടത്.

പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചു വിട്ടിരുന്നു. എട്ടരയോടെ വിമാനം കരിപ്പൂരില്‍ എത്തി. എന്നാല്‍ പൈലറ്റിന്‍റെ ജോലിസമയം അവസാനിച്ചതിനാല്‍ ഉടന്‍ ഷാര്‍ജയിലേക്ക് പുറപ്പെട്ടില്ല. ഇതോടെയാണ് പുലര്‍ച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പ്രയാസത്തിലായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: