Tuesday, 18 February - 2025

ഇടവേളയില്ലാതെ പത്ത് മണിക്കൂർ ഭക്ഷണം കഴിച്ചു; ഫുഡ് ചലഞ്ചിനിടെ വ്‌ളോഗർക്ക് ദാരുണാന്ത്യം

ബീജിങ്: നിരവധി ഫുഡ് ചലഞ്ചുകളാണ് ഇന്ന് സോഷ്യൽമീഡിയിൽ പ്രത്യക്ഷപ്പെടാറുള്ളത്. പല വ്‌ളോഗർമാരും ഇത് അനുകരിക്കുന്നതിന്റെ വീഡിയോയും നാം സ്ഥിരമായി കണ്ടുവരാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് ചലഞ്ചിന്റെ ഭാഗമായ 24 കാരിയായ വ്‌ളോഗർക്ക് ദാരുണാന്ത്യം സംഭവിച്ചതിന്‍റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്.

ഇടവേളയില്ലാതെ പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിച്ച പാൻ ഷിയോട്ടിങ് എന്ന വ്‌ളോഗറാണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ പാൻ കുഴഞ്ഞു വീഴുകയായിരുന്നു.

പോസ്റ്റ് മോർട്ടത്തിൽ പാനിന്‍റെ വയറിന് ഗുരുതര വൈകല്യവും വയറ് നിറയെ ദഹിക്കാത്ത ഭക്ഷണവും കണ്ടെത്തി. അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് ചൈനീസ് വാർത്താ ഏജൻസിയായ ഹാൻക്യുങ് റിപ്പോർട്ട് ചെയ്തു. പാൻ നിരന്തരമായി ഇത്തരത്തിലുള്ള ഫുഡ് ചലഞ്ചുകൾ ചെയ്യാറുണ്ടെന്നും ഇടവേളകളില്ലാതെ തുടർച്ചയായി പത്ത് മണിക്കൂർ ഭക്ഷണം കഴിക്കുമെന്നും വാർത്താ റിപ്പോർട്ടുകൾ പറയുന്നു.

ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവായി കാണിക്കുന്ന ചലഞ്ചാണ് മുക്ബാംഗ്. പാൻ മുക്ബാങ് ചലഞ്ച് സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി വ്‌ളോഗർമാരും യൂട്യൂബർമാരും മുക്ബാങ് സ്ട്രീങ് അനുകരിക്കാറുണ്ട്.

Most Popular

error: