മലപ്പുറം: പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ആലിപറമ്പ് പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്, മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്.
കൃഷിക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ പുരയിൽ നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകൻ മരിച്ചതെന്നാണ് വിവരം. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
മലപ്പുറം പെരിന്തൽമണ്ണ ഒടമലയിലും യുവാവ് ഷോക്കേറ്റ് മരിച്ചു. ഒടമല സ്വദേശി കുഞ്ഞിമുഹമ്മദ് എന്ന മാനു (42) ആണ് മരിച്ചത്. അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ കമ്പി ഇലക്ട്രിക് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.