Wednesday, 15 January - 2025

മദ്‌റസകൾക്കെതിരെ യു.പി സർക്കാർ; വിദ്യാർഥികളെ സ്‌കൂളിലേക്ക് മാറ്റാനുള്ള ഉത്തരവിനെതിരെ മുസ്‍ലിം സംഘടനകൾ

ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസകളിൽ നിന്ന് വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളുകളിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവിനെതിരെ മുസ്‌ലിം മത സംഘടനകൾ. സർക്കാർ തീരുമാനത്തെ വിവിധ മുസ്‌ലിം സംഘടനകൾ അപലപിച്ചു. മദ്രസകളെ സംബന്ധിച്ച ബാലാവകാശ കമ്മീഷന്റെ നിർദേശങ്ങൾ നിയമവിരുദ്ധവും കമ്മീഷന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും സംഘടനകൾ പറഞ്ഞു.

യു.പി ചീഫ് സെക്രട്ടറി മദ്രസകൾ സർവേ ചെയ്യാനും കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാനും ജില്ലാ അധികാരികൾക്ക് നിർദേശം നൽകിയത് നിയമവിരുദ്ധമെന്നും ആൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌,ജംഇയ്യത്ത് ഉലമയെ ഹിന്ദ്, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്, അഹ് ലേ ഹദീസ് സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു.

Most Popular

error: