റിയാദ്: എന്‍ജിനീയറിംഗ് പ്രൊഫഷനുകളില്‍ 25 ശതമാനം സഊദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം നാളെ മുതല്‍ പ്രാബല്യത്തില്‍വരും. എന്‍ജിനീയറിംഗ് പ്രൊഫഷനില്‍ അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സഊദിവല്‍ക്കരണ തീരുമാനം ബാധകമാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ വർഷം ജനുവരി 21 നാണ് എൻജിനീയറിങ് തൊഴിൽമേഖലയിൽ സ്വദേശിവത്കരണം കൊണ്ടുവരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും മുനിസിപ്പൽ-ഗ്രാമ-ഭവന മന്ത്രാലയവും യോജിച്ചാണ് ഇതിനുവേണ്ടി പ്രവർത്തിക്കുകയെന്നും വ്യക്തമാക്കിയിരുന്നു. നിയമം പ്രാബല്യത്തിൽ വരുന്ന തീയതിയും അന്നു തന്നെ വെളിപ്പെടുത്തിയിരുന്നു.
മാനവശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ എൻജിനീയറിങ് മേഖലയിലെ സ്വദേശിവത്കരണം, തൊഴിലുകൾ, ആവശ്യമായ ശതമാനം എന്നിവയുടെ വിശദാംശങ്ങളടക്കം ഒരു ഗൈഡ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കുള്ള പിഴകളും വ്യക്തമാക്കിയിരുന്നു. ആ സമയക്രമവും പദ്ധതിയും അനുസരിച്ചാണ് ഇപ്പോഴത്തെ നടപടി.
സഊദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽനിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ നേടിയവർക്ക് മാത്രമാണ് നിയമന യോഗ്യത. അല്ലാത്തവരെ നിയമിച്ചാൽ അംഗീകൃത എൻജിനീയർമാരായി കണക്കാക്കില്ല. ഏറ്റവും കുറഞ്ഞ വേതനം ഏഴായിരം സൗദി റിയാലാണെന്നും നിശ്ചയിച്ചിട്ടുണ്ട്.
സഊദിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നല്‍കുന്ന പ്രോത്സാഹനങ്ങളും പിന്തുണകളും പ്രയോജനപ്പെടുത്താന്‍ സാധിക്കും.
സ്വദേശി ജീവനക്കാരെ റിക്രൂട്ട് ചെയ്യല്‍, അനുയോജ്യരായ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള അന്വേഷണം, സ്വദേശികള്‍ക്കുള്ള പരിശീലനങ്ങള്‍, പുതുതായി നിയമിക്കുന്ന സ്വദേശികളുടെ വേതന വിഹിതം മാനവശേഷി വികസന നിധിയില്‍ നിന്ന് വിതരണം ചെയ്യല്‍, തൊഴില്‍ സ്ഥിരതക്കുള്ള പിന്തുണ എന്നിവ അടക്കമുള്ള പ്രോത്സാഹനങ്ങളാണ് സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നല്‍കുന്നത്. എന്‍ജിനീയറിംഗ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ 8,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക