വിന്‍ഡോസ് തകരാര്‍; വ്യോമഗതാഗതം അവതാളത്തില്‍, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

0
979

ഡല്‍ഹി: മൈക്രോ സോഫ്റ്റ് വിൻഡോസിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ഇന്ത്യയിൽ വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി തുടരുന്നു. 200 ലധികം വിമാനങ്ങളാണ് വിൻഡോസിൽ തകരാറായതിനെ തുടർന്ന് റദ്ദാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്ന് ഡൽഹി വഴി കേരളത്തിലേക്കുള്ള യാത്രക്കാരും ഡൽഹി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.

കമ്പ്യൂട്ടറുകൾ ഷട്ട് ഡൗൺ ആയതോടെ വിമാനത്താവളത്തിലെ ചെക്കിങ് ഉൾപ്പെടെയാണ് തടസപ്പെട്ടത്,മാനുവൽ രീതിയിലാണ് പലയിടത്തും ഇപ്പോൾ ചെക്കിങ് നടക്കുന്നത്. സ്‌പൈസ് ജെറ്റ്, ആകാശ എയർ, വിസ്താര എയർ, ഇൻഡിഗോ സർവീസുകളെ പൂർണമായും ബാധിച്ചു.ബാങ്കിംഗ് മേഖലയേയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെയും സാരമായി ബാധിച്ചു.

ഇന്നലെ പുലർച്ചെയാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡത് എന്ന വിളിപ്പേരുള്ള എറർ മെസേജ് പ്രശ്നം ബാധിച്ച കമ്പ്യൂട്ടറുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാധാരണഗതിയിൽ വൻകിട കമ്പനികൾ മാത്രം ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറായതിനാൽ വിൻഡോസ് ഉപയോഗിക്കുന്ന വ്യക്തിഗത കമ്പ്യൂട്ടറുകളെ പ്രശ്നം ബാധിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കുമെന്ന് ക്രൗഡ്‍സ്ട്രൈക് സിഇഒ ജോർജ് കുട്സ് പറഞ്ഞു.