ഗാസയിൽ കൂട്ടക്കുരുതി തുടരുന്നു; ഇന്നലെ മാത്രം മരിച്ചത് അറുപതിലേറെ പേർ

0
1003

തെല്‍ അവിവ്: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന്​ ഇസ്രായേൽ. ഇന്നലെ മാത്രം അറുപതിലേറെ പേർ മരിച്ചു. വെടിനിർത്തൽ കരാറിൽ വ്യക്തത വരാൻ രണ്ടാഴ്​ചയെങ്കിലും വേണ്ടിവരുമെന്ന്​ ​അമേരിക്കയോട്​​ ഇസ്രായേൽ വ്യക്തമാക്കി.

ഗസ്സയിലെ ആ​സൂത്രിത നരഹത്യയുടെ ഉത്തരവാദിത്തം അമേരിക്കക്കാണെന്ന്​ ഹമാസ് ​ പറഞ്ഞു. അതേസമയം വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാൻ വൈകരുതെന്നാവശ്യപ്പെട്ട്​ ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്.

ഇന്നലെ രാത്രി ഒരു മണിക്കൂറിനിടെ നടന്ന മൂന്ന്​ ആക്രമണങ്ങളിലായി 44 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും. ഖാൻ യൂനുസ്​, ദേർ ബലാഹ്​, ശുജാഇയ എന്നിവിടങ്ങളിലും നിരവധി ഫലസ്​തീനികളാണ്​ കൊല്ലപ്പെട്ടത്​. റഫയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ

സൈന്യത്തിനെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ തുടരുന്നതായി ഹമാസ്​ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ അറിയിച്ചു. ലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെ എത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഗസ്സയിലെ ആസ്ഥാനം ഉൾ​പ്പെ​ടെ നിരവധി കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നു.