റിയാദ്: സഊദിയില്‍ ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവിതം ഇനി മികച്ചതാകും. വേലക്കാരികള്‍ക്കും ഹൗസ് ഡ്രൈവര്‍മാര്‍ക്കും ഉൾപ്പെടെ വീട്ടു ജോലിക്കാർക്ക് മികച്ച താമസസൗകര്യം ഉറപ്പാക്കുന്നതാണ് പരിഷ്‌കരിച്ച കെട്ടിട നിര്‍മാണ വ്യവസ്ഥകള്‍. പുതിയ മാനദണ്ഡങ്ങൾ പാര്‍പ്പിട, വാണിജ്യ, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച വ്യവസ്ഥകള്‍ മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ അംഗീകരിച്ചു. രാജ്യത്ത് പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കെല്ലാം ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഹൗസ് ഡ്രൈവറുടെയും വേലക്കാരിയുടെയും മുറിയുടെ വീതി 2.1 മീറ്ററിലും ആകെ വിസ്തൃതി ആറര ചതുരശ്രമീറ്ററിലും കുറവാകാന്‍ പാടില്ലെന്നാണ് പുതിയ വ്യവസ്ഥകള്‍ അനുശാസിക്കുന്നത്. നിലവിൽ പല ഹൗസ് ഡ്രൈവർമാരുടെയും താമസ കേന്ദ്രങ്ങൾ വളരെ പരിതാപകരമാണ്. ഇത്തരം ജീവിത സാഹചര്യങ്ങൾ മാറ്റുന്നതാണ് പുതിയ വ്യവസ്ഥകൾ. നാലില്‍ കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങളില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ ഏറ്റവും അടിയില്‍ പ്രത്യേക മുറി സജ്ജീകരിക്കണമെന്നും ഈ മുറിയിലേക്ക് മാലിന്യങ്ങള്‍ എറിയാന്‍ എല്ലാ നിലകളിലും സംവിധാനം ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥയിൽ പറയുന്നു.
400 ചതുരശ്രമീറ്ററും അതില്‍ കുറവും വിസ്തൃതിയുള്ള റെസിഡന്‍ഷ്യല്‍ വില്ലകളുടെ ഉടമസ്ഥാവകാശ പരിധിയില്‍ ഒരു കാര്‍ പാര്‍ക്കിംഗും 400 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള റെസിഡന്‍ഷ്യല്‍ വില്ലകളുടെ ഉടമസ്ഥാവകാശ പരിധിയില്‍ രണ്ടു കാര്‍ പാര്‍ക്കിംഗുകളും ഉണ്ടായിരിക്കണം.
വില്ലകളുടെ പരമാവധി ഉയരം 12 മീറ്ററില്‍ നിന്ന് 14 മീറ്ററായി പരിഷ്‌കരിച്ച വ്യവസ്ഥകളില്‍ ഉയര്‍ത്തിയിട്ടുണ്ട്. വില്ലകളുടെ വശങ്ങളിലെ മതിലുകളുടെ പരമാവധി ഉയരം മൂന്നര മീറ്ററില്‍ നിന്ന് നാലര മീറ്ററായും ഉയര്‍ത്തിയിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളുടെ അണ്ടര്‍ ഗ്രൗണ്ട് കാര്‍ പാര്‍ക്കിംഗ് ആയി ഉപയോഗിക്കാന്‍ അനുവദിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ പാര്‍ക്കിംഗ് ആയി ഉപയോഗിക്കുന്ന അണ്ടര്‍ ഗ്രൗണ്ട് നിയമാനുസൃത നിലകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക