തുടര്‍ച്ചയായ ലൈംഗിക അതിക്രമത്തിനൊടുവില്‍ യുവതി പ്രതികരിച്ചു. 22 വയസ്സുകാരനായ അക്രമിയുടെ ലിംഗം മൂര്‍ച്ചയേറിയ കത്തികൊണ്ട് മുറിച്ചു മാറ്റി. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം വളരെക്കാലമായി ഇയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ലിംഗം മുറിച്ചത്. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ചികില്‍സ നല്‍കി. അപകട നില തരണം ചെയ്തിട്ടുണ്ട്. രണ്ടുപേരും പരാതി നല്‍കിയിട്ടില്ല. സംഭവമറിഞ്ഞയുടന്‍ പൊലീസെത്തിയെങ്കിലും യുവാവ് മൊഴി നല്‍കാന്‍ തയാറായില്ലെന്ന് സീതാമര്‍ഹി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു. തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്നും അത് തങ്ങള്‍ തന്നെ തീര്‍ത്തുകൊള്ളാമെന്നുമാണ് ഇരുവരും പൊലീസിനെ അറിയിച്ചത്. 35 വയസ്സുള്ള യുവതി വിവാഹിതയാണ്.
