ഭാര്യവീട്ടിലെത്തിയ ഹർഷദ് ഒരു ഫോൺകോൾ വന്നെന്ന് പറഞ്ഞാണ് അർധരാത്രി 12.30-ഓടെ പുറത്തേക്ക് പോയത്
കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷദിനെ(33) വയനാട് വൈത്തിരിയിൽ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം യുവാവിനെ ഇറക്കിവിടുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സമീപത്തെ കടയിൽ കയറി ഫോൺ വാങ്ങി ഹർഷാദ് പിതാവിൻ്റെ ഫോണിലേക്ക് വിളിച്ച് സംഘം തന്നെ വൈത്തിരിയിൽ ഇറക്കിവിട്ടതായി അറിയിക്കുകയായിരുന്നു. ബന്ധുക്കൾ വിവരം പോലീസിനെ അറിയിച്ചു. ബസിൽ അടിവാരത്തെത്തിയ യുവാവിനെ പോലീസെത്തി സ്റ്റേഷനിലെത്തിച്ചു.
ശനിയാഴ്ച രാത്രിയാണ് ഹർഷദിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയ ഹർഷദ് ഒരു ഫോൺകോൾ വന്നെന്ന് പറഞ്ഞാണ് അർധരാത്രി 12.30-ഓടെ പുറത്തേക്ക് പോയത്. പിന്നീട് യുവാവ് തിരിച്ചെത്തിയില്ല. പിറ്റേദിവസം ഹർഷദിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ താമരശ്ശേരി പോലീസിൽ പരാതിയും നൽകി. എന്നാൽ, ഇതേദിവസം തന്നെ ഹർഷദിനെ വിട്ടയക്കണമങ്കിൽ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാർക്ക് ഫോൺകോൾ വന്നു.
തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കാൻ പത്തുലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും ഹർഷദ് തന്നെയാണ് ആദ്യം ഫോണിൽ വിളിച്ചറിയിച്ചത്. തൊട്ടുപിന്നാലെ മറ്റൊരാൾകൂടി ഫോണിൽ സംസാരിച്ചു. പത്തുലക്ഷം നൽകണമെന്നായിരുന്നു ഇയാളുടെയും ആവശ്യം. ഈ വിവരവും ബന്ധുക്കൾ താമരശ്ശേരി പോലീസിന് കൈമാറിയിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഫോട്ടോ: ഹർഷദിനെ കണ്ടെത്തിയപ്പോൾ





