അതിദാരുണം ഈ അപകടം: വിവാഹത്തിന് മണിക്കൂറുകൾ ശേഷിക്കെ പ്രതിശ്രുത വധുവും കുടുംബവും  വാഹനാപകടത്തില്‍ മരിച്ചു

0
5406

അല്‍ജൗഫ് പ്രവിശ്യയില്‍പ്പെട്ട ത്വബര്‍ജലിലാണ് വധുവും പിതാവും മാതാവും സഹോദരനും അപകടത്തില്‍ മരിച്ചത്.

റിയാദ്: വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രതിശ്രുത വധു ഉള്‍പ്പെടുന്ന നാലംഗ കുടുംബം സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ജൗഫ് പ്രവിശ്യയില്‍പ്പെട്ട ത്വബര്‍ജലിലാണ് വധുവും പിതാവും മാതാവും സഹോദരനും അപകടത്തില്‍ മരിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വധു ഹംസ്, പിതാവ് ബസ്സാം അൽ-ഷരാരി, മാതാവ് അമാനി അൽ-ഷരാരി, സഹോദരൻ ബതൽ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വാഹനത്തിന്റെ ടയർ പൊട്ടിയതാണ് അപകട കാരണം. ഹംസിന്‍റെ വിവാഹം നടക്കാനിരിക്കെയാണ് മരണം.

സാദി ഗ്രാമത്തിലെ ബന്ധു വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായതെന്ന്, മരണപ്പെട്ടവരുടെ ബന്ധുവായ അഹമ്മദ് അയ്ദ് അൽ മസൂദി പറഞ്ഞു. ടയർ പൊട്ടി ബാലൻസ് തെറ്റിയ കാർ നടപ്പാതയിൽ ഇടിക്കുകയായിരുന്നു. വധുവും, പിതാവും, മാതാവും സംഭവസ്ഥലത്തു വെച്ചും, സഹോദരൻ ആശുപത്രിയിലെത്തിച്ചതിന് ശേഷവുമാണ് മരണപ്പെട്ടത്.

വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി, കുടുംബങ്ങളെയും ബന്ധുക്കളെയും ക്ഷണിച്ചു കൊണ്ട് വധുവിന്റെ ഉമ്മ അയച്ച വിവാഹ ക്ഷണ കത്തിലെ വാചകങ്ങൾ നൊമ്പരമായി. “സന്തോഷത്താൽ നിറഞ്ഞ ഒരു ഉമ്മയുടെ ഹൃദയത്തോടെ, എല്ലാ സ്നേഹത്തോടെയും എന്റെ രാജകുമാരി ഹംസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു” എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കു വെക്കപ്പെട്ട വിവാഹ ക്ഷണ കത്തിലെ വാചകങ്ങൾ.

ത്വബര്‍ജലിലെ അല്‍ഈമാന്‍ ജുമാമസ്ജിദില്‍ ശനിയാഴ്ച മയ്യിത്ത് നമസ്കാരം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ത്വബര്‍ജലില്‍ ഖബറടക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക