Monday, 11 November - 2024

ഷെയര്‍ ട്രേഡിങ് തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് നാല് ലക്ഷത്തിലധികം നഷ്ടമായി

കണ്ണൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ കണ്ണൂര്‍ സ്വദേശിക്ക് പണം നഷ്ടമായതായി പരാതി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ 4,75,120 രൂപ നഷ്ടമായെന്നാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡില്‍ പണം നിക്ഷേപിച്ചാല്‍ ഫോറിന്‍ കറന്‍സിയായി മാറ്റി കൂടുതല്‍ ലാഭമുണ്ടാക്കി തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്.

2023 ജൂലൈ ഒന്നിന് 1,08,000 രൂപ കൈപ്പറ്റി. ടൈറ്റാന്‍ കാപിറ്റല്‍ മാര്‍ക്കറ്റ് എന്ന വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് എടുപ്പിക്കുകയായിരുന്നു. പിന്നീട് ഇടനിലക്കാരായി നിന്നവരുടെ അക്കൗണ്ടുകളിലേക്ക് മൊത്തമായി 4,75,120 രൂപ നിക്ഷേപിച്ചു. എന്നാല്‍, ലാഭമോ, കൈമാറിയ പണമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവന്ന് സൈബര്‍ പൊലീസിന് ലഭിച്ച പരാതിയില്‍ സൂചിപ്പിച്ചു.

(ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇരയാവുകയാണെങ്കില്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930 തില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാം. അല്ലെകില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റര്‍ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരാതി നല്‍കാന്‍ പരമാവധി ശ്രമിക്കണം.)

Most Popular

error: