ജൂലായ് 21 -ന് വിവാഹം, ഇതിനായി നാട്ടിലെത്തി; ഡാനിഷിന്റെ മരണം വിശ്വസിക്കാനാവാതെ പ്രവാസി സുഹൃത്തുക്കൾ

0
3715

മലപ്പുറം: പ്രവാസി യുവാവ് നാട്ടിൽ മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഉറക്കത്തിൽ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം.

ജൂലായ് 21 -ന് ഞായറാഴ്‌ച ഡാനിഷിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. ഇതിനായി ഖത്തറിൽ നിന്നും രണ്ടാഴ്‌ച മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്.

വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം സജീവമായി നടന്നുവരികായിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. ഡാനിഷിന്റെ മരണം വിശ്വാസിക്കാനാകാത്ത അവസ്ഥയിലാണ് ഖത്തറിലെ സുഹൃത്തുക്കൾ.

മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ.