മദീനക്ക് സമീപം അല്‍മതാര്‍ ഡിസ്ട്രിക്ടിലെ വാദി വഈറയില്‍ അഗ്നിബാധ

0
1067

മദീന: മദീനക്ക് സമീപം  അല്‍മതാര്‍ ഡിസ്ട്രിക്ടിലെ വാദി വഈറയില്‍ അഗ്നിബാധ. ജനവാസ കേന്ദ്രത്തിനു സമീപമാണ് തീ പടര്‍ന്നുപിടിച്ചത്. താഴ്‌വരയിലെ ഉണക്കപ്പുല്ലുകളിലും കുറ്റിച്ചെടികളിലും തീ ആളിപ്പടരുകയായിരുന്നു. ഒരു കിലോമീറ്ററിലേറെ ദൂരമുള്ള പ്രദേശത്ത് തീ പടര്‍ന്നുപിടിച്ചു.

സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ ഏറെ പണിപ്പെട്ട് തീയണച്ചു. അഗ്നിബാധയുടെയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.