ജിദ്ദ: യു എ ഇ വിമാന കമ്പനി എമിറേറ്റ്‌സ് പുതിയ ലോഞ്ച് ജിദ്ദ വിമാനത്താവളത്തിൽ തുറന്നു. ഒന്നാം നമ്പർ ടെർമിനലിൽ മൂന്നാം നിലയിലാണ് എമിറേറ്റ്‌സിന്റെ അത്യാഡംബര ലോഞ്ച് യാത്രക്കാർക്കായി തുറന്നിരിക്കുന്നത്
ദുബൈക്ക് പുറമെ മധ്യപൂർവ്വദേശത്ത് എമിറേറ്റ്‌സ് തുടങ്ങുന്ന ആദ്യത്തെ സ്‌പെഷ്യൽ ലോഞ്ചാണ് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷണൽ എയർപോർട്ടിൽ ഒരുക്കിയിരിക്കുന്നത്.
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, എമിറേറ്റ്‌സ് സ്‌കൈവാർഡ് ഗോൾഡൻ, പ്ലാറ്റിനം, വിഭാഗം യാത്രക്കാർക്കും ലോഞ്ച് ഉപയോഗിക്കാനാവും. 900 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക സൗകര്യളോടെയുള്ള ലോഞ്ച് ഒരേസമയം 196 യാത്രക്കാർക്ക് ഉപയോഗിക്കാനാവും. വിശ്രമിക്കാനും ജോലി ചെയ്യാനും, ആഡംബര ഷവർ സൗകര്യങ്ങളും, ലക്ഷ്വറി വിഭവങ്ങൾ വിതരണം ചെയ്യുന്ന റസ്റ്ററന്റും ഡൈനിങ് എരിയയും ലോഞ്ചിന്റെ സവിശേഷതയാണ്.
ജിദ്ദ സർവീസ് ആരംഭിച്ചതിന്റെ 35ആം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ജിദ്ദയിൽ ലോഞ്ച് ആരംഭിക്കുന്നത്. 1989ൽ സർവീസ് ആരംഭിച്ചആരംഭിച്ച എമിറേറ്റ്‌സ് നിലവിൽ ജിദ്ദ, റിയാദ്, ദമാം, മദീന എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 70 ലേറെ സർവീസ് നടത്തുന്നുണ്ട്.