Friday, 13 September - 2024

നികുതി വെട്ടിപ്പ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സുരേഷ് ഗോപി

കൊച്ചി: വാഹന നികുതി വെട്ടിപ്പ് കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സുരേഷ് ഗോപി എംപി. എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്നായിരുന്നു സിജെഎം കോടതി വ്യക്തമാക്കിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നല്‍കിയ ഹര്‍ജി എറണാകുളം എസിജെഎം കോടതി തള്ളുകയായിരുന്നു. നടന്‍ വിചാരണ നടപടികള്‍ നേരിടണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഹെെക്കോടതിയെ സമീപിച്ചത്.

രണ്ട് ആഢംബര വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതുവഴി സുരേഷ് ഗോപി 30 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നും വാഹനം രജിസ്റ്റര്‍ ചെയ്ത പുതുച്ചേരിയിലെ വിലാസം വ്യാജമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Most Popular

error: