Thursday, 10 October - 2024

ഇന്ത്യൻ ഡോക്ടർ ഉൾപ്പെടെ വീണ്ടും പൗരത്വം നൽകി സഊദി അറേബ്യ

റിയാദ്: സഊദിയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഏറ്റവും വിദഗ്ധരായ 16  ഡോക്ടർമാർക്ക് പൗരത്വം നൽകി സഊദി അറേബ്യ. ഇവർക്ക് പൗരത്വം നൽകി സഊദി അറേബ്യ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ, അടുത്തിടെ സഊദി പൗര്വത്വം നേടിയ ഇന്ത്യക്കാരുടെ എണ്ണം നാലായി ഉയർന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്നത്തെ റിപ്പോർട്ട് പ്രകാരം കിംഗ് സഊദ് മെഡിക്കൽ സിറ്റിയിലെ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഹെഡ് ആയ ഇന്ത്യൻ ഡോക്ടർ ഷമീം അഹമ്മദ് ഭട്ട് പൗരത്വം ലഭിച്ചവരിൽ പെടുന്നു.

അതോടൊപ്പം വിവിധ മെഡിക്കൽ മേഖലകളിൽ പ്രാവീണ്യം ലഭിച്ച സിറിയൻ, ഇിജിപ്ഷ്യൻ അമേരിക്കൻ പൌരന്മാരടക്കം വിവിധ രാജ്യക്കാർ പൌരത്വം ലഭിവച്ചവരിൽ ഉൾപ്പെടുന്നുണ്ട്.

നേരത്തെ ഓൺലൈൻ വ്യാപാര രംഗത്തെ മുൻനിര സ്ഥാപനമായ നൂൺ സിഇഒ ഫറാസ് ഖാലിദ്, ഹദീസ് വിദഗ്ധനും എഴുത്തുകാരനുമായ പ്രഫ. മുഹമ്മദ് ബിൻ ഇസ്ഹാഖ് ബിൻ മുഹമ്മദ് ആലു ഇബ്രാഹിം, റിയാദ് ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പ്രഫസറും മതപണ്ഡിതനുമായ മാഹിർ അബ്ദുൽറഹീം ഖോജ എന്നിവരാണ് പൗരത്വം നേടിയ ഇന്ത്യക്കാർ. വിഷൻ 2030യുടെ ഭാഗമായി വിവിധ മേഖലകളിൽ വിദഗ്ധരായ ഒട്ടേറെ പേർക്ക് സൗദി അറേബ്യ പൗരത്വം നൽകിയിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: