പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

0
1194

ജിദ്ദ: പാലക്കാട് മണ്ണാർക്കാട് അലന്നല്ലൂർ സ്വദേശി ജിദ്ദയിൽ മരിച്ചു. വള്ളക്കാട്ടു തൊടി മൂസ്സ എന്നവരുടെ മകൻ നിഷാദ് അലി (45) ആണ് മരിച്ചത്. ജിദ്ദയിൽ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.

ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യും. അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കന്നതായി ജിദ്ദ കെഎംസിസി വെൽഫയർ വിംങ് അറിയിച്ചു.