ഡല്‍ഹി: ട്വന്റി 20 ലോകകപ്പ് നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഏറെ ആവേശഭരിതനായിരുന്നു. ബാര്‍ബഡോസിലെ പിച്ചില്‍ താരം ഇന്ത്യയുടെ ദേശീയ പതാക കുത്തിവെയ്ക്കുകയും ചെയ്തു. പിന്നാലെ രോഹിത് ശര്‍മ്മയുടെ സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കി. ഇതിനെതിരെയാണ് ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
രോഹിത് ശര്‍മ്മ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് ഇക്കൂട്ടരുടെ വാദം. 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം ദേശീയ പതാക മനഃപൂർവ്വം നിലത്തോ മണ്ണിലോ വെള്ളത്തിലോ തൊടുവാന്‍ പാടില്ല. ഈ നിയമവും ആരോപണം ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ സാധാരണക്കാരനാണ് ഈ പ്രവർത്തി ചെയ്യുന്നതെങ്കിൽ വലിയ കുറ്റമാകുമായിരുന്നുവെന്ന് ഒരാൾ പ്രതികരിച്ചു.
