മുൻ പ്രവാസിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദിലെ സാമൂഹ്യ പ്രവർത്തകന്റെ കുറിപ്പ് ഏവരെയും സങ്കടക്കയത്തിലാക്കും. ഗുരുതര രോഗം മൂലം ജീവൻ നില നിർത്താൻ ഒക്സിജൻ സഹായം തേടുകയും അങ്ങനെ 15 ലിറ്റർ ഒക്സിജൻ സഹായത്തോടെ ജീവൻ നിലത്തുകയും ചെയ്ത മലയാളിയെ ഒടുവിൽ ഏറെ പണിപെട്ടാണ് നാട്ടിലേക്ക് കയറ്റി വിട്ടത്. രോഗത്തിന്റെ തീവ്രതയും സഹായങ്ങളും എത്രത്തോളം വലിയ പ്രതിസന്ധികളാണ് തീർക്കുന്നതെന്ന് വ്യക്തമാക്കുന്ന വരികളാണ് സിദ്ധീഖ് തുവ്വൂർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. അദേഹത്തിന്റെ വാക്കുകൾ വായിക്കാം👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ആ ആശ്വാസവാക്കുകളും നിലച്ചു.
انا لله وانا اليه راجعون
ഏകദേശം പത്ത് വർഷം മുമ്പാണ് ബന്ധുവിൻ്റെ കേസുമായി ഷറഫിനെ കാണുന്നത്. ആ കേസ് തീർന്നെങ്കിലും എനിക്ക് വേണ്ടി പ്രാർത്ഥന കളായും, ആശ്വാസ വാക്കുകളായും ഈ ബന്ധം തുടർന്നു.
ഒരു വർഷം മുമ്പ് സുഹൃത്ത് ജംഷാദ് സംസാരത്തിനിടെ ഷറഫിൻ്റെ അസുഖത്തെ കുറിച്ച് പറഞ്ഞു. അത്യാസന്ന നിലയിലാണ്, നാട്ടിലേക്ക് കൊണ്ട് പോകാൻ പ്രയാസമായത് കൊണ്ട് കുടുംബത്തെ ഇങ്ങോട്ട് കൊണ്ട് വരുന്നു എന്ന വിവരമാണ് പിന്നീട് കേട്ടത്, ഞങ്ങൾ ഹോസ്പിറ്റലിലെത്തി, ഓക്സിജൻ മാസ്ക് വെച്ചിരുന്നെങ്കിലും മുഖത്ത് ഞങ്ങളെ കണ്ട ആശ്വാസം കാണാമായിരുന്നു. സഹായത്തിനായി ബന്ധുക്കളും, സുഹൃത്തുക്കളുമുണ്ട്. ആൾ സംസാരം തുടങ്ങി. ഞങ്ങൾ ഡോക്ടർമാരുമായി സംസാരിച്ചപ്പോൾ 15 ലിറ്റർ ഓക്സിജനാണ് ഉപയോഗിക്കുന്നത്, യാത്രക്ക് അനുമതി ലഭിക്കില്ല എന്നായി, ഡോക്ടറുടെ ബന്ധു ഈ അസുഖം ബാധിച്ചാണ് മരണപ്പെട്ടത്, മറ്റു ചികിത്സകളില്ല കാണേണ്ടവരോട് വന്ന് കാണാൻ പറയുക എന്നായിരുന്നു സിറിയക്കാരനായ ആ ഡോക്ടറുടെ മറുപടി.
ഡോക്ടറുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നി, ഡോക്ടർ അബ്ദുൽ അസീസുമായി ഞാൻ സംസാരിച്ചു, അടുത്ത ദിവസം തന്നെ ഡോക്ടർ അബ്ദുൽ അസീസ് എൻ്റെ കൂടെ വന്ന് ഷറഫിനെ കണ്ടു, ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചു , 15 ലിറ്റർ ഓക്സിജൻ ഉപയോഗിച്ചിരുന്നത് അന്ന് വൈകുന്നേരമായപ്പോഴേക്ക് തന്നെ ക്രമേണ 8 വരെ എത്തി, നാട്ടിലേക്ക് കൊണ്ട് പോകാൻ സഊദി എയർലൈൻസുമായി ബന്ധപ്പെട്ടപ്പോൾ 6 ലിറ്റർ വരെ അനുമതി നൽകാമെന്നറിയിച്ചു. ഡോക്ടർക്ക് വിശ്വാസമില്ലാത്തത് കൊണ്ട് നേരിട്ട് മെയിലയപ്പിച്ചു. യാത്രാനുമതിക്കായി medif ഫോം ഒപ്പിട്ടു. അത്ഭുതമെന്ന് പറയട്ടെ ആൾ ഓക്സിജൻ സപ്പോർട്ടില്ലാതെ തന്നെ സാധാരണ യാത്രക്കാരെ പോലെ യാത്ര ചെയ്യാനായി. എല്ലാ മുൻ കരുതലുകളും എടുത്ത് സന്തോഷത്തോടെ ഞങ്ങൾ യാത്രയാക്കി ആ നിമിഷം ഇപ്പോഴുമോർക്കുന്നു.
നാട്ടിലെത്തിയ ശേഷവും സുഖവിവരങ്ങളന്വേഷിച്ച് കൊണ്ടിരുന്നു. ഇന്നലെ രാത്രി സുഹൃത്തിൻ്റെ മരണ വാർത്തയാണറിഞ്ഞത്. മരണം മുന്നിൽ കണ്ടിട്ടും, എല്ലാമറിഞ്ഞിട്ടും കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി അറിയിച്ച് ഏത് സമയവും മരണം പ്രതീക്ഷിച്ച് കൊണ്ടായിരുന്നു ജീവിതമെന്ന് ഓരോ സന്ദേശങ്ങളിൽ നിന്നും മനസ്സിലാക്കാമായിരുന്നു. ഡോക്ടർ വിധിച്ച ആ മരണം ഒരു വർഷം കൂടി നീണ്ട് കുടുംബത്തോടൊപ്പം ജീവിക്കാൻ കഴിഞ്ഞു എന്ന ആശ്വാസം മാത്രം. സ്വർഗ്ഗ ലോകത്ത് ഒരുമിച്ച് കൂടാൻ നാഥൻ അനുഗ്രഹിക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കൾക്കും ക്ഷമ നൽകട്ടെ. നിങ്ങളും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക.
പ്രാർത്ഥനയോടെ,
സിദ്ദീഖ് തുവ്വൂർ
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക