‘ദ വോയേജ്’ സോഷ്യൽ മീഡിയ മീറ്റ് അപ്പ് സംഘടിപ്പിച്ചു

റിയാദ്: മലപ്പുറം ജില്ല കെഎംസിസി മലപ്പുറം കമ്മിറ്റിയുടെ ‘ദ വോയേജ് ‘ കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത്‌ – മണ്ഡലം കെഎംസിസി കമ്മിറ്റികളിലെ സോഷ്യല്‍ മീഡിയ അഡ്മിന്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ ‘മീഡിയ മീറ്റ് അപ്പ്’ പരിപാടി ശ്രദ്ധേയമായി. ബത്ഹ കെഎംസിസി ഓഫീസിൽ വെച്ച് നടന്ന പരിപാടി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് നസ്‌റുദ്ധീന്‍ വി.ജെ ഉദ്ഘടനം ചെയ്തു. പത്ര – ദൃശ്യ മാധ്യമങ്ങൾക്ക് റിപ്പോർട്ട്‌ തയ്യാറാക്കി അയക്കേണ്ട രീതി അദ്ദേഹം വിശദീകരിച്ചു.

‘സോഷ്യല്‍ മീഡിയ രംഗത്തെ സാധ്യതകളും വെല്ലുവിളികളുംഎന്ന വിഷയം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സഊദി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍ മുഹമ്മദ് ഷാഫി എടവട്ടം അവതരിപ്പിച്ചു. സോഷ്യൽ മീഡിയുമായി ബന്ധപ്പെട്ട സദസ്യരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

പരിപാടിയിൽ മീഡിയ ഉപസമിതി ചെയര്‍മാന്‍ വി.കെ. റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സിറാജ് മേടപ്പില്‍, മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, വോയേജ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപ്പാറ, ഓര്‍ഗനൈന്‍സിങ് സെക്രട്ടറി മുനീര്‍ മക്കാനി, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ആക്ടിങ് സെക്രട്ടറി യൂനുസ് നാണത്ത്, ജില്ല കെഎംസിസി ഭാരവാഹികളായ നൗഫല്‍ താനൂര്‍, ഷക്കീല്‍ തിരൂര്‍ക്കാട്, റഫീഖ് ചെറുമുക്ക്, നാസര്‍ നിലമ്പൂര്‍, സലാം പയ്യനാട്, ഇസ്മായില്‍ താനൂര്‍, മീഡിയ വിങ് ഉപസമിതി സമിതി അംഗങ്ങളായ സലീം സിയാംകണ്ടം, സി. വി. ഇസ്മായീല്‍, ഹാരിസ് കുറുവ, യുസഫ് മുട്ടന്നൂര്‍, നൗഫല്‍ ചാപ്പപ്പടി, സബീര്‍ ജാസ്, നസീര്‍ വളപുരം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. റഹൂഫ് മാട്ടാന്‍ ഖിറാഅത് നടത്തി. അമീറലി പൂക്കോട്ടൂര്‍ സ്വാഗതവും ജാഫര്‍ വീമ്പൂര്‍ നന്ദിയും പറഞ്ഞു.