വേദിയിലെ ആഡംബര കസേര; ഇരിക്കാന്‍ വിസമ്മതിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

0
1948

വേദിയിലെ ആഡംബര കസേരയില്‍ ഇരിക്കാന്‍ വിസമ്മതിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.  കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിൽ നടന്ന സ്വച്ഛത പഖ്‌‍വാ‍ഡ പരിപാടിയിലാണ്, സദസിലെ കസേര തന്നെ തനിക്ക് വേദിയിലും മതിയെന്ന് സുരേഷ് ഗോപി പറഞ്ഞത്. 

സുരേഷ് ഗോപി വേദിയിലേക്ക് എത്തിയപ്പോള്‍ എം.കെ.രാഘവന്‍ എംപി സാധാരണ കസേരയില്‍ ഇരിക്കുകയായിരുന്നു. ഒപ്പം കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ഉണ്ടായിരുന്നു. എം.കെ.രാഘവനെ സാധാരണ കസേരയില്‍ നിന്നും എഴുന്നേല്‍പ്പിച്ച് അവിടെ സുരേഷ് ഗോപി ഇരിക്കുകയായിരുന്നു. അടുത്തിരുന്ന ആഡംബര കസേരയില്‍ രവീന്ദ്രനെ ഇരുത്തുകയും ചെയ്​തു. 

ഒടുവിൽ വിശിഷ്ടാതിഥികള്‍ ഇരുന്ന സദസിലെ ആഡംബര കസേരയിൽ സിൽവർ സ്കൂളിലെ അനധ്യാപകരായ ജീവനക്കാരെ ഇരുത്തി ഫോട്ടോയും എടുത്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.