Sunday, 6 October - 2024

30,000 രൂപയുടെ പ്രതിമാസ പാക്കേജ്, യോഗ്യത പ്ലസ് ടു; സയന്‍സ് വിഷയങ്ങള്‍ നിർബന്ധമല്ല, ജൂലൈ 28 വരെ അപേക്ഷിക്കാം

2004 ജൂലൈ മൂന്ന് മുതല്‍ 2008 ജനുവരി മൂന്ന് വരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരായ അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2004 ജൂലൈ മൂന്ന് മുതല്‍ 2008 ജനുവരി മൂന്ന് വരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരായ അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത 50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. 

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അല്ലെങ്കില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. അപേക്ഷകര്‍ പ്ലസ്ടു/ ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സിന് ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടാത്ത ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സ് പഠിച്ചവര്‍ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 

പ്ലസ്ടുവിന് സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. സയന്‍സ് വിഷയങ്ങളില്‍ ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. https://agnipathvayu.cdac.in/ എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ ജൂലൈ 8 മുതല്‍ 28 വരെ രജിസ്‌ട്രേഷന്‍ നടത്താം. 2024 ഒക്ടോബര്‍ 18 ന് ഓണ്‍ലൈന്‍ പരീക്ഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: