പഠനകാലത്ത് പ്രണയം, വീട് വിട്ടിറങ്ങി ഒരുമിച്ച് ജീവിതം; ബന്ധുക്കൾ കരുതിയത് നാടുവിട്ട് പോയതെന്ന്

0
1139

മാന്നാര്‍(ആലപ്പുഴ): 15 വര്‍ഷം മുന്‍പ് കാണാതായ കല നാടുവിട്ടുപോയതാണ് എന്ന വിശ്വാസത്തിലാണ് ഇക്കാലമത്രയും ബന്ധുക്കള്‍ കഴിഞ്ഞത്. പഠിച്ചുകൊണ്ടിരുന്ന കാലത്ത് അനില്‍കുമാറുമായി പ്രണയത്തിലാകുകയും വീട്ടില്‍നിന്നിറങ്ങി അയാളോടൊപ്പം ജീവിതമാരംഭിക്കുകയും ചെയ്തു. പിന്നീട് അനില്‍ കുമാര്‍ ദക്ഷിണാഫ്രിക്കയില്‍ പോയപ്പോള്‍ പാലക്കാട്ടുകാരനായ സൂരജ് എന്നയാള്‍ക്കൊപ്പം പോയി. രണ്ടുതവണ വീട്ടിലേക്കു വിളിച്ചിരുന്നതായി കലയുടെ സഹോദരന്റെ ഭാര്യ ശോഭനകുമാരി പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. നാടുവിട്ടതാണെന്ന നിഗമനത്തിലായിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് എത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടു എന്നു ബന്ധുക്കളറിയുന്നത്.

വിതുമ്പലോടെ സഹോദരന്‍ കലാധരന്‍

മാന്നാര്‍: ജന്മനാ കേള്‍വി-സംസാര വൈകല്യമുള്ളയാളാണ് കലയുടെ സഹോദരന്മാരിലൊരാളായ കലാധരന്‍. സഹോദരി കൊല്ലപ്പെട്ടതാണെന്നു ഞെട്ടലോടെയാണ് കലാധരന്‍ തിരിച്ചറിഞ്ഞത്.ദൂരെയെവിടെയോ പോയിരിക്കുകയാണെന്നു ധരിച്ചിരിക്കുകയായിരുന്നു ഇയാള്‍.

പോലീസും ആള്‍ക്കൂട്ടവും എല്ലാം കണ്ടപ്പോള്‍ എന്താണു സംഭവമെന്നു മനസ്സിലാക്കാന്‍ കുറെ സമയമെടുത്തു. തുടര്‍ന്ന് തടിച്ചുകൂടി നിന്ന ജനങ്ങള്‍ക്കിടയില്‍ വിതുമ്പലോടെ പോലീസ് നടപടികള്‍ നോക്കിയിരുന്നു. വഴിയോരങ്ങളില്‍ മാങ്ങവിറ്റ് ഉപജീവനം നടത്തുന്നയാളാണിയാള്‍. മറ്റൊരു സഹോദരന്‍ അനില്‍കുമാര്‍ ഓട്ടോഡ്രൈവറാണ്.

എനിക്കൊന്നും അറിയില്ല -അനിലിന്റെ അച്ഛന്‍

കല എന്ന യുവതിയെ മകന്റെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്തകേട്ട് സ്തംഭിച്ചിരിക്കുകയാണ് അനിലിന്റെ അച്ഛന്‍ കണ്ണമ്പള്ളില്‍ തങ്കച്ചന്‍. മകന്‍ പ്രണയിച്ചു കൊണ്ടുവന്ന യുവതിയെ താന്‍ അദ്യം വീട്ടില്‍ കയറ്റിയില്ല. പിന്നീട് ഒരു കുഞ്ഞായപ്പോഴാണ് മകന്‍ ആവശ്യപ്പെട്ടതനുസരിച്ച് വീട്ടില്‍ താമസിപ്പിച്ചത്. മകന്‍ വിദേശത്തു പോയപ്പോള്‍ കല മറ്റൊരാളോടൊപ്പം പോയി. പിന്നീടു തിരികെ വന്നില്ല. അല്ലാതെ സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് തങ്കച്ചന്‍ പറഞ്ഞു. മാന്നാറില്‍ ചുമട്ടുതൊഴിലാളിയായിരുന്നു തങ്കച്ചന്‍.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക