ടി _ട്വന്റി ഇന്ത്യയുടെ കിരീടനേട്ടം  ആഘോഷമാക്കി റിയാദ് ടാക്കിസ്

0
495

റിയാദ്: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്  കോടിക്കണക്കിന് ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങൾ പൂവണിയിച്ച്  രോഹിതും സംഘവും കുട്ടിക്ക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞത് ആഘോഷമാക്കി കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മ്മയായ  റിയാദ് ടാക്കീസ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വെസ്റ്റിൻ്റീസിലെ ബർബഡോസ് കെൻസിങ്ടൺ സ്റ്റേഡിയത്തിൽ ടി-ട്വന്റി  ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ റിയാദ് മുറബ്ബ അവന്യു മാളിൽ വലിയ സ്‌ക്രീനിൽ  മത്സരം കാണാൻ ഒത്തുകൂടി തുടങ്ങിയ ആവേശരാവ് പിറ്റേന്ന് സാംസ്കാരിക ചടങ്ങോട് കൂടിയാണ് സമാപിച്ചത്. സഊദി പൗരന്മാരും  ഇന്ത്യൻ ആഘോഷത്തിൽ പങ്കുചേർന്നു .

ഹറാജ് അൽ മദീന  ഹൈപ്പർ മാർക്കറ്റിൽ നടന്ന വിജയാഘോഷ ചടങ്ങിൽ ജോയന്റ് സെക്രട്ടറി ഫൈസൽ കൊച്ചു സ്വാഗതം പറഞ്ഞു, വൈസ് പ്രസിഡണ്ട് ഷമീർ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു,  എൽദോ വയനാട്, ഉമറലി അക്ബർ, ഷിജു ബഷീർ എന്നിവർ സംസാരിച്ചു. സജീർ സമദ് നന്ദി പറഞ്ഞു .

നവാസ് ഒപ്പീസ്, ഫാറൂഖ് കോവൽ, ഖലീദ് വല്ലിയോട്, ശബ്ദനാൻ ടി വി എസ്, മെഹർ, മുഹ്‌സിൻ, ഷൈജു പച്ച എന്നിവർ ചേർന്ന്  കേക്ക് മുറിച്ചു.  മധുര വിതരണവും ടീം അംഗങ്ങൾക്ക് ആർപ്പുവിളിച്ചും, ദേശിയ പതാക ഉയർത്തിയും  ആഘോഷം ഗംഭീരമാക്കി .

സജിൻ നിഷാൻ, ലാലു വർക്കി, റിജോഷ് കടലുണ്ടി, ബഷീർ കരോളം, സുബി സജിൻ, വരുൺ കണ്ണൂർ, വിജയകുമാർ കായംകുളം, ഹുസൈൻ എം എഫ് സി, ബാലഗോപാലൻ, മജീദ് കരുനാഗപ്പള്ളി, നൗഫൽ, ലബൈബ്ബ്‌ ഇ കെ, അൻവർ സാദാത്,  പ്രദീപ്കിച്ചു, ഫൈസൽ തമ്പലക്കോടൻ, ഷഫീഖ് വലിയ, നിസാർ പള്ളികശേരി, ഹുസൈൻ ഷാപ്പി, സൈദാലി, എം ഡി റാഫി, ഷിജു റഷീദ്, ജിൽജിൽ മാളവന, അശോക് കൃഷ്ണ, മനു, അനിൽ മുരളി,  ബിൽറു, ടിൻസൻ മോൻ, കരീം തുടങ്ങിയവർ  നേതൃത്വം നൽകി .

വെസ്റ്റ്ഇൻഡീസിലും യു എസ് എയിലുമായി നടന്ന  ഐസിസി പുരുഷ ടി20 ലോകകപ്പ് 2024 ടൂര്ണമെന്റിലുടനീളം അസാധാരണമായ പ്രകടനമാണ് ടീം അംഗങ്ങൾ കാഴ്ചവെച്ചതെന്നും, ഒരു കളിപോലും തോൽക്കാതെ 
കൂട്ടായ്മയുടെ കരുത്തിൽ ഇന്ത്യ നേടിയ വിശ്വ കിരീടനേട്ടത്തിന്റെ  ഭാഗമായ എല്ലാ കളിക്കാർക്കും കോച്ചുമാർക്കും സപ്പോർട്ട് സ്റ്റാഫിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും സംഘാടകർ പറഞ്ഞു.

1983 ലെയും 2011ലെയും ലേകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോഴും 2007 ലും 2024ലും ടി-ട്വന്റി  ലോകകപ്പ് കിരീടനേട്ടത്തിലുമായി നാലുതവണയും ഇന്ത്യൻ ടീമിൽ മലയാളികൾ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് നമ്മുക്ക് ഏറെ സന്തോഷം നൽകുന്നതായും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക