സഊദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെ എല്ലാ വീട്ടുജോലിക്കാർക്കും ഇനി മികച്ച ആരോഗ്യ പരിചരണം;  നിർബന്ധിത ഇൻഷൂറൻസ് നിലവിൽ വന്നു

0
1390

റിയാദ്: സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കായി സഊദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസും (സിഎച്ച്ഐ), ഇൻഷുറൻസ് അതോറിറ്റിയും (ഐഎ) നടപ്പിലാക്കുന്നനിർബന്ധിത ഇൻഷുറൻസ് നിലവിൽ വന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരു തൊഴിലുടമയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ അവർക്ക് നിർബന്ധിത ഇൻഷുറൻസ് ബാധകമാകും. ഒരു സ്പോണ്സർക്ക് കീഴിൽ നാലോ അതിലധികമോ തൊഴിലാളികളുണ്ടെങ്കിൽ, ആ തൊഴിലാളികൾക്ക് നിർബന്ധമായും ആരോഗ്യ ഇൻഷൂറൻസ് പോളിസി എടുക്കണമെന്നും, അത് തൊഴിലുടമയുടെ നിർബന്ധ ബാധ്യതയാണെന്നും കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസും ഇൻഷുറൻസ് അതോറിറ്റിയും അറിയിച്ചു.

പ്രാഥമിക ആരോഗ്യ സംരക്ഷണം, പൊതുജനാരോഗ്യം, അത്യാഹിതങ്ങൾ എന്നിവ ഗാർഹിക തൊഴിലാളി ഇൻഷുറൻസ് പോളിസിയിൽ ഉൾക്കൊള്ളുന്നുവെന്ന് സിഎച്ച്ഐ വക്താവ് ഇമാൻ അൽ-താരിഖി പറഞ്ഞു. കൂടാതെ അടിയന്തര ചികിത്സ, പ്രതിരോധ കുത്തിവയ്പ്പുകൾ, പരിശോധനകൾ എന്നിവ ഉൾപ്പെടെ എല്ലാ മെഡിക്കൽ ചികിത്സയും പരിചരണവും യഥേഷ്ടം  ലഭിക്കുമെന്നും  കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് ഔദ്യോഗിക വക്താവ് ഇമാൻ അൽ താരിഖി വിശദീകരിച്ചു. ചികിത്സ തേടുന്ന തൊഴിലാളികൾ ചിലവിൻ്റെ നിശ്ചിത ശതമാനം അടക്കേണ്ടതില്ല. ഡോക്ടറെ സന്ദർശിക്കുന്നതിനോ ചികിത്സ തേടുന്നതിനോ പരിധി നിശ്ചയിച്ചിട്ടില്ല.

എല്ലാ ഗുണഭോക്താക്കൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷയും പ്രതിരോധവും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സിഎച്ച്ഐ-യും ഐഎ-യും ഈ തീരുമാനം നടപ്പിലാക്കാൻ തുടങ്ങിയിട്ടുള്ളത്.

എല്ലാ വീട്ടുതൊഴിലാളികൾക്കും പൂർണ്ണ മെഡിക്കൽ പരിചരണവും പ്രതിരോധവും നേടാൻ പ്രാപ്തരാക്കുന്നതിനും നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇൻഷൂറൻസ് പോളിസി നിർബന്ധമാക്കിയത്. സമഗ്രമായ ആരോഗ്യ സംരക്ഷണം കൈവരിക്കുക, ആരോഗ്യ പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുക, ആരോഗ്യ ഇൻഷുറൻസ് കമ്പനികളെയും ആരോഗ്യ സേവന ദാതാക്കളെയും ഉത്തേജിപ്പിക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നിവയാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക