യമനിലെ പ്രമുഖ പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ഇബ്നു ഹഫീദിൻ്റെ  മകൻ ഹബീബ് സാലിം ഇബ്നു ഉമരിയുമായി കൂടിക്കാഴ്ച നടത്തി മുനവ്വർ അലി ശിഹാബ് തങ്ങൾ

0
1515

മലപ്പുറം: യമനിലെ പ്രമുഖ പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ഇബ്നു ഹഫീദിൻ്റെ മകൻ ഹബീബ് സാലിം ഇബ്നു ഉമരിയുമായി യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച നടത്തി. കാന്തപുരം സമസ്ത നേതാവ് അബ്ദുൽ ഹക്കീം അസ്ഹരിയുടെ മകന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കവേയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യമൻ സ്വദേശിയായ ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനാണ് ഹബീബ് ഉമർ ബിൻ ഹഫീസ്. ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തികളിൽ ഒരാളായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.

ആധുനിക ലോകത്തെ യമനിലെ സുന്നി പണ്ഡിത കേസരികളിൽ  പ്രമുഖ വ്യക്തിത്വമാണ് ശൈഖ് സയ്യിദ് ഹബീബ് ഉമർ ബ്നു ഹഫീള്. ബാഅലവി സൂഫി സരണിയിലെ ആധുനിക കാലത്തെ പ്രധാന കണ്ണിയും  ആഗോള തലത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന ദാഇയുമാണ്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്തോഷം പങ്കിട്ടു മുനവ്വർ അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ച വാചകങ്ങൾ വായിക്കാം താഴെ 👇

لقد أتيحت لي فرصة رؤية ابن الشيخ الحبيب عمر بن حفيظ، الحبيب سالم بن عمر، في حفل زفاف ابن عبد الحكيم الأزهري بالأمس.

يُعد الشيخ الحبيب عمر بن حفيظ عالمًا إسلاميًا يمنيًا ذو شهرة عالمية. وقد اختير كواحد من أكثر 500 شخصية إسلامية تأثيرًا في العالم من قبل المركز الملكي للدراسات الإسلامية الاستراتيجية في عمان، الأردن.

الشيخ السيد الحبيب عمر بن حفيظ هو من أبرز العلماء السنيين في اليمن في العصر الحديث، ويُعد شخصية بارزة في سلسلة باعلوي الصوفية، وله مشاركات ملحوظة على الصعيد العالمي كداعية.

യമനിലെ പ്രമുഖ പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ഇബ്നു ഹഫീദിൻ്റെ  മകൻ ഹബീബ് സാലിം ഇബ്നു ഉമറിനെ ഇന്നലെ അബ്ദുൽ ഹക്കീം അസ്ഹരിയുടെ മകന്റെ വിവാഹ ചടങ്ങിൽ വച്ച് കാണാൻ സാധിച്ചു.
യമൻ സ്വദേശിയായ ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനാണ് ഹബീബ് ഉമർ ബിൻ ഹഫീസ്. ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തികളിൽ ഒരാളായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ആധുനിക ലോകത്തെ യമനിലെ സുന്നി പണ്ഡിത കേസരികളിൽ  പ്രമുഖ വ്യക്തിത്വമാണ് ശൈഖ് സയ്യിദ് ഹബീബ് ഉമർ ബ്നു ഹഫീള്. ബാഅലവി സൂഫി സരണിയിലെ ആധുനിക കാലത്തെ പ്രധാന കണ്ണിയും  ആഗോള തലത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന ദാഇ യുമാണ്.

സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പാണക്കാട്

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക