മക്ക എസ്‌ഐസി സമസ്ത സ്ഥാപകദിനാചരണം നടത്തി

0
449

മക്ക: സമസ്ത ഇസ്‌ലാമിക് സെൻ്റർ മക്ക സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനാചരണവും മജ്‌ലിസുന്നൂർ വാർഷികവും സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂബക്കർ ദാരിമി ഒളവണ്ണ ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഉസ്താദ് സലാഹുദ്ദീൻ ഫൈസി വെന്നിയൂർ മുഖ്യ പ്രഭാഷണം നടത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷനായി. കോഴിക്കോട് ഖാസിയും മജ്‌ലിസുന്നൂർ സംസ്ഥാന അമീറുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ മജ്‌ലിസുന്നൂർ വാർഷിക സദസ്സിന് നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുഷാവറ അംഗം ശൈഖുന ഉസ്മാൻ ഫൈസി തോടാർ അനുഗ്രഹ പ്രഭാഷണം നടത്തി.

അബ്ദുറഹ്മാൻ ദാരിമി മുതുപറമ്പ്, ഹറമൈൻ സോൺ പ്രസിഡൻ്റ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, വിഖായ നാഷണൽ ചെയർമാൻ സയ്യിദ് മാനു തങ്ങൾ അരീക്കോട്, ഓർഗനൈസർ നൗഫൽ തേഞ്ഞിപ്പാലം, മുനീർ ഫൈസി,  സലാഹുദ്ദീൻ വാഫി തുടങ്ങിയവർ സംബന്ധിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര സ്വാഗതവും ട്രഷറർ ഇസ്സുദ്ദീൻ ആലുങ്ങൽ നന്ദിയും പറഞ്ഞു.