വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ പതിനാല് മാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ് നാട് സ്വദേശി നിര്യാതനായി

0
727

റിയാദ്: വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ പതിനാല് മാസമായി ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ് നാട് സ്വദേശി നിര്യാതനായി. തമ്ഴ്‌നാട് ചിദംബരം സ്വദേശി ജഗന്നാഥൻ തമിഴ് അരശൻ ആണ് മരിച്ചത്. ബിഷയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ജോലികഴിഞ്ഞ് സ്‌കൂട്ടറിൽ റൂമിലേക്ക് പോകുന്ന വഴിയിൽ സ്വദേശി പൗരന്റെ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.

തലക്കും നട്ടെല്ലിനും ക്ഷതമേറ്റ് ബിഷ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്‌ധ ചികിത്സക്കായി തത് ലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർ ചികിത്സക്കായി നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല. ആദ്യ ഘട്ടത്തിൽ യാത്രാബുദ്ധിമുട്ടും പിന്നീട് നിയമ പ്രശ്നങ്ങളും തടസ്സമായിവന്നു. അതെല്ലാം പരിഹരിച്ചു നാടിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ് മരണം സംഭവിച്ചത്.