ഹാട്രിക് അടിച്ച് ആർഎൽവി; പുഷ്പകിന്റെ മൂന്നാം ലാൻഡിംഗ് പരീക്ഷണവും വിജയം

0
752

സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റൺവേയിൽ ഇറങ്ങുകയായിരുന്നു. ആർഎൽവിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ഓർബിറ്റൽ റീ എൻട്രി പരീക്ഷണമാണ് അടുത്ത ലക്ഷ്യം

ഐസ്ആ‌ർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം ലാൻഡിംഗ് പരീക്ഷണം വിജയകരം. ഇന്ന് രാവിലെ നടന്ന പരീക്ഷണത്തിൽ പുഷ്പക് ലാൻഡ് ചെയ്തത് രാവിലെ 7.10ഓടെയാണ്. കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പക് എന്ന് പേരിട്ട ആർഎൽവി പേടകത്തെ പൊക്കിയെടുത്ത് നാലരക്കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടായിരുന്നു പരീക്ഷണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സ്വയം ദിശയും വേഗവും നിയന്ത്രിച്ച് പേടകം റൺവേയിൽ ഇറങ്ങുകയായിരുന്നു. ആർഎൽവിയെ ബഹിരാകാശത്തേക്ക് അയക്കുന്ന ഓർബിറ്റൽ റീ എൻട്രി പരീക്ഷണമാണ് അടുത്ത ലക്ഷ്യം. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. ഒന്നാം പരീക്ഷണത്തിന് ഉപയോഗിച്ച അതേ പേടകമാണ് രണ്ടാം പരീക്ഷണത്തിനും ഐഎസ്ആർഒ ഉപയോഗിച്ചത്.

ആദ്യ പരീക്ഷണത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ലാൻഡിങ്ങ് ഗിയർ കൂടുതൽ ബലപ്പെടുത്തിയിരുന്നു.  മാർച്ച് 22നായിരുന്നു രണ്ടാം പരീക്ഷണം. ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത രണ്ടാം പരീക്ഷണത്തിൽ ഉറപ്പാക്കിയിരുന്നു. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവന്നേക്കാം. അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാൻഡിങ് പരീക്ഷണങ്ങള്‍. ഈ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെയാണ് യഥാർത്ഥ അഗ്നിപരീക്ഷ. പേടകത്തെ ശരിക്കും ബഹിരാകാശത്തേക്ക് അയക്കും.

ജിഎസ്എൽവി റോക്കറ്റിന്‍റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്എൽവിയുടെ നാലാം ഘട്ടവും ചേർന്നൊരു റോക്കറ്റ്. അതിന്‍റെ തലപ്പത്ത് ആർഎൽവി. അടുത്ത വർഷം തന്നെ വിക്ഷേപണം നടത്തുകയാണ് ലക്ഷ്യം. ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആൻഡമാനിലാണ് പേടകം വന്നിറങ്ങുക.  

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക