മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു

0
920

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ മലയാളിയുൾപ്പെടെ രണ്ടു ജവാന്മാർക്കു വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടൻചിറ ഫാം ജംക്‌ഷനിൽ ആർ.വിഷ്ണു (35), ശൈലേന്ദ്ര (29) എന്നീ കമാൻഡോകളാണ് കൊല്ലപ്പെട്ടത്. ഏതാനും സൈനികർക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ ജവാന്മാരാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഞായറാഴ്ച വൈകിട്ട് 3 മണിയോടെ തിമ്മപുരം ഗ്രാമത്തിലെ തേകൽഗുഡേം സൈനിക ക്യാംപിനും സിലഗെറിനും ഇടയിലാണ് സംഭവം. സൈനികര്‍ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച കുഴിബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആഴ്ചതോറുമുള്ള റേഷൻ വാങ്ങാനായി പോകുകയായിരുന്നു സൈനികർ. ഇവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയിൽ തകരുകയായിരുന്നു.

ട്രക്കിലും മോട്ടർ സൈക്കിളിലുമായാണ് സൈനികർ സഞ്ചരിച്ചിരുന്നത്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സൈനികരുടെ മൃതദേഹങ്ങൾ വനമേഖലയിൽനിന്നു മാറ്റിയതായും പൊലീസ് അറിയിച്ചു. രഘുവരനും അജിതകുമാരിയുമാണ് വിഷ്ണുവിന്റെ മാതാപിതാക്കൾ‌. ഭാര്യ: നിഖില. ആറും മൂന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്.