‘ബസ് സഡൻ ബ്രേക്കിട്ടപ്പോഴാണ് മറിഞ്ഞത്; ഇവിടെ അപകടങ്ങൾ പതിവ്, സിഗ്നല്‍ പോസ്റ്റ് തകരുന്നത് നാലാം തവണ’
കൊച്ചി: ട്രാഫിക് സിഗ്നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ബാംഗ്ലൂരിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റെഡ് സിഗ്‍നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറയുകയായിരുന്നു. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ബൈക്ക് യാത്രികൻ മരണത്തിനു കീഴടങ്ങി.
മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഏഴു പേരെ മരട് ലേക്ക്ഷോർ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപ ആശുപത്രികളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തത്.
‘ബസ് സഡൻ ബ്രേക്കിട്ടപ്പോഴാണ് മറിഞ്ഞത്; ഇവിടെ അപകടങ്ങൾ പതിവ്, സിഗ്നല്‍ പോസ്റ്റ് തകരുന്നത് നാലാം തവണ’
കൊച്ചി: മരടിനടുത്ത് മാടവനയിൽ ട്രാഫിക് സിഗ്നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ച സ്ഥലത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ. മുൻപും ഇതേ സിഗ്നൽ പോസ്റ്റിൽ ബസ് ഇടിച്ചിട്ടുണ്ട്. നാലാമത്തെ തവണയാണ് സിഗ്നൽ പോസ്റ്റ് തകരുന്നത്. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് അപകടത്തിൽ (33) മരിച്ചത്. ബസ് യാത്രക്കാരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു.
‘‘സിഗ്നലിൽ ഞാൻ കാർ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സിഗ്നൽ മാറിയതും അൽപം മുന്നോട്ട് നീക്കി. വലിയ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്. സാമാന്യം വേഗതയിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്താൻ ശ്രമിച്ചു. ബസിന്റെ പുറകുവശം തിരിഞ്ഞ് സൈഡിൽ നിർത്തിയിട്ട ബൈക്കിൽ ചെന്നിടിച്ച് അതിനു മുകളിലേക്ക് മറിഞ്ഞു. ’’ –അപകടത്തിന്റെ ദൃക്സാക്ഷി പറഞ്ഞു.
‘‘ശബ്ദം കേട്ടാണ് ഓടിവന്നത്. 2 വർഷം മുൻപ് ഇതേ സ്ഥലത്ത് സമാന അപകടം സംഭവിച്ചിരുന്നു. അന്ന് കെഎസ്ആർടിസി ബസാണ് ഇതേ സിഗ്നൽ തകർത്ത് മറിഞ്ഞത്. രാത്രി 2 മണിക്കാണ് അന്ന് അപകടമുണ്ടായത്. രണ്ട് വർഷത്തിനു ശേഷമാണ് സിഗ്നൽ പുനഃസ്ഥാപിച്ചത്. നിരന്തരം അപകടങ്ങൾ നടക്കുന്ന സ്ഥലമാണിത്. നാലാമത്തെ തവണയാണ് ഇതേ സ്ഥലത്തെ സിഗ്നൽ തകരുന്നത്. ഞായറാഴ്ച ആയതുകൊണ്ടാണ് മരണസംഖ്യ കുറഞ്ഞത്. അല്ലാത്ത ദിവസങ്ങളില്‍ സ്കൂള്‍ വിദ്യാർഥികളടക്കം ഇവിടെ ഉണ്ടാകാറുണ്ട്.
സിഗ്നൽ സംവിധാനം വരുന്നതുവരെ പൊലീസുകാർ സ്ഥിരമായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല’’– ഓട്ടോറിക്ഷ ഡ്രൈവർമാരായ നാട്ടുകാര്‍ പറയുന്നു.
ബെംഗളൂരുവിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്‍നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപത്ത് നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറയുകയായിരുന്നു. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





