ആധാറും റേഷൻ കാർഡും ഇനിയും ലിങ്ക് ചെയ്തിട്ടില്ലേ ? ഇനി എങ്ങനെ ഓൺലൈൻ ആയി ലിങ്ക് ചെയ്യാം

0
999

തിരുവനന്തപുരം: റേഷൻ കാർഡുമായി നിങ്ങളുടെ ആധാർ ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലേ? എങ്കിൽ ഇനി ഓൺലൈൻ ആയി ആധാറും റേഷൻ കാർ‍ഡും നമ്മുക്ക് ലിങ്ക് ചെയ്യാവുന്നതാണ്.

പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) കാര്യക്ഷമമാക്കുന്നതിനും ഉദ്ദേശിച്ച ഗുണഭോക്താക്കൾക്ക് സബ്‌സിഡികൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാർ ആധാർ-റേഷൻ കാർഡ് ലിങ്കിംഗ് നിർബന്ധമാക്കിയിരിക്കുന്നത്.

ഇതിലൂടെ ഡ്യൂപ്ലിക്കേറ്റും വ്യാജവുമായ റേഷൻ കാർഡുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ആധാർ-റേഷൻ കാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി നേരത്തെ 2024 ജൂൺ 30- ആയിരുന്നു. ഇപ്പോൾ ജനങ്ങൾക്ക് വേണ്ടി സെപ്റ്റംബർ 30 വരെ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ട്.

ആധാറും റേഷൻ കാർഡും എങ്ങനെ ഓൺലൈൻ ആയി ലിങ്ക് ചെയ്യാം ?

1 കേരളത്തിന്‍റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോർട്ടൽ ഉണ്ടായിരിക്കും.

2 ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

3 നിങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ എന്നിവ നൽകുക.

4 തുടരുക/സമർപ്പിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

5 നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ലഭിച്ച ഒടിപി നൽകുക.

6 ലിങ്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് സന്ദേശം ലഭിക്കുന്നതാണ്.