VIDEO | മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; MSF, KSU പ്രവർത്തകർ അറസ്റ്റിൽ

0
900

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധം. എം എസ് എഫ്, കെ എസ് യു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. സംഭവത്തിൽ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 8 കെ എസ് യു പ്രവർത്തകരേയും 4 എം എസ് എഫ് പ്രവർത്തകരുമാണ് അറസ്റ്റിലായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോഴിക്കോട് എൻ ജി ഒ യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. ഗസ്റ്റ് ഹൗസിൽനിന്ന് ബീച്ചിലെ സമ്മേളന നഗരിയിലേക്ക് പോകുന്നതിനിടെ വെസ്റ്റ് ഹില്ലിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. അതേസമയം പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ പ്രദേശത്ത് പോലീസുകാരെ വിന്യസിച്ചിരുന്നു.

കെ എസ് യു ജില്ലാ പ്രസിഡൻ്റ് സൂരജ് ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനം എത്തിയതോടെ പ്രവർത്തകർ കരിങ്കൊടുയുമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.