അഭ്യന്തര ഉംറക്കും മദീന റൗദാ ശരീഫിൽ പ്രാർത്ഥിക്കുവാനും പെർമിറ്റുകൾ ലഭ്യമായി തുടങ്ങി

0
1309

ജിദ്ദ: അഭ്യന്തര ഉംറക്കും മദീന റൗദാ ശരീഫിൽ പ്രാർത്ഥിക്കുവാനും പെർമിറ്റുകൾ ലഭ്യമായി തുടങ്ങി. ഇതിനായി നുസുക് ആപ്പ് വഴി പെർമിറ്റെടുക്കണമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജിന്റെ ഭാഗമായി ദുൽ ഖഅദ് 15 മുതൽ ദുൽഹജ് 15 വരെ ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിറുത്തി വെച്ചിരുന്നു. രണ്ട് മണിക്കൂർ വീതമുളള 12 ബാച്ചുകളായിട്ടാണ് ഉംറക്ക് പെർമിറ്റുകൾ അനുവദിക്കുന്നത്.

മദീനയിലെ റൗദാ ശരീഫിലേക്ക് പ്രവേശിക്കുന്നതിനും നുസുക് ആപ്പ് വഴി പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ജൂൺ 23 മുതലാണ് റൗദാ ശരീഫിലേക്കുള്ള പ്രവേശനം ആരംഭിക്കുക. അര മണിക്കൂർ വീതമാണ് റൗദാ ശരീഫിൽ പ്രാർത്ഥനക്ക് അനുവദിക്കുന്ന സമയം.

ജൂൺ 22 മുതൽ സൗദിയിലുള്ള എല്ലാവർക്കും ഉംറക്കായി മക്കയിലേക്ക് വരാം. ഹജ് സീസൺ അവസാനിച്ചതോടെ വിദേശ രാജ്യങ്ങളിലുള്ളവർക്ക് ഉംറ വീസകൾ അനുവദിച്ച് തുടങ്ങിയതായും തീർഥാടകരെ സ്വീകരിക്കാൻ സജ്ജമായതായും കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു.