ഇരു ഹറമുകളിലും ജുമുഅ ഖുതുബകളും നമസ്ക്കാരവും 15 മിനുട്ടിനുള്ളിൽ ചുരുക്കാൻ നിർദ്ദേശം

0
1915

മക്ക: ഇരു ഹറമുകളിലും ജുമുഅ ഖുതുബകളും ജുമുഅ നമസ്ക്കാരവും 15 മിനുട്ടിനുള്ളിൽ ചുരുക്കാൻ നിർദ്ദേശം. ജുമുഅയുടെ ആദ്യ ബാങ്ക് വൈകിപ്പിക്കാനും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.

അതോടോപ്പം ഒന്നാം ബാങ്കിനും രണ്ടാം ബാങ്കിനും ഇടയിലുള്ള സമയം 10 മിനുട്ട് ആയും നിശ്ചയിച്ചു.ദുൽ ഹിജ 15 വെള്ളി – മുതൽ ഈ വേനൽക്കാലം അവസാനിക്കും വരെ ഈ നിയമം പ്രാബാല്യത്തിൽ ഉണ്ടാകും. ഉയർന്ന താപനില നില നിൽക്കുന്നതിനാൽ വിശ്വാസികൾക്ക് ഉണ്ടായേക്കാവുന്ന പ്രയാസം ലഘൂകരിക്കുന്നതിനാണ് ഈ നിയന്ത്രണം.